KeralaNattuvarthaLatest NewsNews

ക്ഷേത്രത്തിൽ കവർച്ച നടത്തിയ സംഭവം ; ബംഗാൾ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

പ്രതികളെ റിമാൻഡ് ചെയ്തു

ഇരിങ്ങാലക്കുട: കണ്ഠേശ്വരം ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിൽ രണ്ടു ബംഗാൾ സ്വദേശികൾ അറസ്റ്റിൽ. മുഹമ്മദ് സോനു(24), അനാമുൽ ഇസ്‍ലാം(21) എന്നിരെയാണ് പിടികൂടിയത്. പകൽ മുഴുവൻ ആക്രി സാധനങ്ങൾ ശേഖരിച്ച് നടക്കുന്ന ഇരുവരും അമ്പലങ്ങളും പള്ളികളും ആൾ താമസമില്ലാത്ത വീടുകളും നോക്കിവച്ച ശേഷം രാത്രി മോഷണം നടത്തുകയാണ് പതിവെന്നും മറ്റ് ചിലയിടത്തും ഇവർ മോഷണത്തിന് പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.

പ്രതികളെ റിമാൻഡ് ചെയ്തു. ഡിവൈഎസ്പി പി.ആർ.രാജേഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ അഡീഷനൽ എസ്ഐ ഡെന്നി, എഎസ്ഐ സലിം, സിപിഒമാരായ വൈശാഖ് മംഗലൻ, നിധിൻ, ഫൈസൽ, സുധീഷ്, ഷൗക്കർ എന്നിവരും ഉണ്ടായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button