മൂവാറ്റുപുഴ
പാലാരിവട്ടം പാലം അഴിമതിക്കേസിൽ അഞ്ചാംപ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞ് തിരുവനന്തപുരത്തു പോകാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ ആറിന് കോടതി പരിഗണിക്കും.
ആരോഗ്യനില പരിഗണിച്ച് കർശന ഉപാധികളോടെയാണ് ഇബ്രാഹിംകുഞ്ഞിന് ജനുവരി എട്ടിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ടുലക്ഷം രൂപ ബോണ്ടായി കെട്ടിവയ്‌ക്കണം, പാസ്‌പോർട്ട് സറണ്ടർ ചെയ്യണം, എറണാകുളം ജില്ല വിട്ടുപോകരുത് എന്നിവയായിരുന്നു വ്യവസ്ഥകൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..