04 February Thursday

ആകെയുള്ളത്‌ കെട്ടിച്ചമച്ച മൊഴി ; കേന്ദ്രാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ വട്ടപ്പൂജ്യം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 3, 2021


സ്വർണം, ഡോളർ കടത്തുകേസ്‌ പ്രതികളുടെ മൊഴികളല്ലാതെ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ കേന്ദ്രാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ വട്ടപ്പൂജ്യം. കസ്‌റ്റംസ്‌ കേസിലും ജാമ്യമനുവദിച്ച കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതി, ശിവശങ്കറിനെതിരെ അന്വേഷണ ഏജൻസി ഏന്തെങ്കിലും കണ്ടെത്തിയതായി പറഞ്ഞിട്ടില്ല.

പ്രതികളായ കെ ടി റമീസും സ്വപ്‌ന സുരേഷും നൽകിയ മൊഴികളിൽ  അന്വേഷണം വേണമെന്ന് പരാമര്‍ശിച്ചു. കസ്‌റ്റംസ്‌ ശിവശങ്കറിന്റെ കസ്‌റ്റഡി  ആവശ്യപ്പെടാതിരുന്നത്‌ കേസിൽ അദ്ദേഹത്തിന്റെ ചെറിയ പങ്ക്‌ സംബന്ധിച്ച അന്വേഷണം പൂർത്തിയായതിനാലാകാമെന്നും വിധിന്യായത്തിലുണ്ട്. അന്വേഷണ ഏജൻസികൾ മത്സരിച്ച്‌ മാപ്പുസാക്ഷിയാക്കിയ പ്രതികളുടെ രഹസ്യമൊഴികൾ മാത്രമാണ്‌ ശിവശങ്കറിനെതിരെയുള്ളത്‌.

കുടുങ്ങിയത്‌ സ്വപ്‌നയുമായുള്ള സൗഹൃദത്താല്‍
സ്വപ്‌ന സുരേഷുമായുള്ള സുഹൃദ്‌ബന്ധത്തിന്റെ പേരിലാണ്‌ ശിവശങ്കർ അന്വേഷണപരിധിയിലേക്ക്‌ എത്തിയത്‌.  എൻഐഎയും കസ്‌റ്റംസും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റും (ഇഡി) 100 മണിക്കൂറിലേറെ ചോദ്യം ചെയ്‌തു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി.  ഒക്‌ടോബർ 28ന്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന്‌ ഇഡി അറസ്‌റ്റുചെയ്‌തു.

കള്ളപ്പണക്കേസിൽ ശിവശങ്കറിനെതിരെ വ്യക്തമായ തെളിവൊന്നും ഇഡിക്ക്‌ കണ്ടെത്താനായില്ല. കോടതിയുടെ വിമർശനമേൽക്കുകയും ചെയ്‌തു. കഴിഞ്ഞ 25ന്‌ ഈ കേസിൽ ഹൈക്കോടതി ജാമ്യം നൽകി‌. സ്വർണക്കടത്ത്‌ കേസിലും 25ന്സാമ്പത്തിക കുറ്റവിചാരണ കോടതി ജാമ്യം നൽകി‌. രഹസ്യ സിം കാർഡ്‌ ഉപയോഗിച്ച്‌ സ്വർണക്കടത്തിൽ ഇടപെട്ടു എന്നതുൾപ്പെടെ ആക്ഷേപങ്ങൾ ഉന്നയിച്ചെങ്കിലും തെളിവില്ല.  60 ദിവസത്തിനകം കസ്‌റ്റംസ്‌ കുറ്റപത്രം സമർപ്പിക്കാതിരുന്നപ്പോഴാണ്‌ ജാമ്യം കിട്ടിയത്‌.  എന്നാല്‍ ശിവശങ്കർ നാലാംപ്രതിയായ ഡോളർ കടത്തുകേസിൽ കസ്‌റ്റംസ്‌ പ്രൊഡക്‌ഷൻ വാറന്റിന്‌ അപേക്ഷ നൽകി. ഈ കേസില്‍‌ ബുധനാഴ്‌ച ജാമ്യം കിട്ടി‌. എൻഐഎ അന്വേഷിക്കുന്ന കേസ് കഴിഞ്ഞമാസം അഞ്ചിന്‌ കുറ്റപത്രം സമർപ്പിച്ചെങ്കിലും ശിവശങ്കർ പ്രതിയല്ല. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top