04 February Thursday

കെപിഎ രക്തദാന ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday Feb 3, 2021
 
മനാമ> ഇന്ത്യയുടെ 72-ാം റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.    
 
ബിഡിഎഫ് ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച രണ്ടാമത്തെ സ്‌നേഹസ്പര്‍ശം ക്യാമ്പില്‍ നാല്‍പ്പതോളം പ്രവാസികള്‍ രക്തദാനം നടത്തി.  
 
അസോസിയേഷന്‍ ഹമദ് ടൗണ്‍ സെക്രട്ടറി രാഹുല്‍,  ജോ. സെക്രട്ടറി പ്രദീപ് എന്നിവര്‍ ബി.ഡി.എഫ്. ബ്ലഡ് ബാങ്ക് ഓഫീസര്‍ അബ്ദുള്ള അമനില്‍ നിന്നും  സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. പ്രസിഡന്റ് നിസാര്‍ കൊല്ലം, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോര്‍ കുമാര്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. 
 
ബ്ലഡ് ഡോണേഴ്‌സ് കണ്‍വീര്‍ സജീവ് ആയൂര്‍, ഏരിയ കോഓര്‍ഡിനേറ്റര്‍ അജിത് ബാബു, ഏരിയ പ്രസിഡന്റ് പ്രമോദ്, ട്രെഷറര്‍ അനൂപ്, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കുമാര്‍, രജീഷ് പട്ടാഴി, അനോജ്, വനിതാ വിഭാഗം പ്രസിഡന്റ് ബിസ്മി രാജ്, മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങളായ അലിസണ്‍ ഡ്യുബെക്ക്, ജ്യോതി പ്രമോദ്, സല്‍മാബാദ് ഏരിയ പ്രസിഡന്റ് രതിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top