തിരുവനന്തപുരം > സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്‌കാരത്തിന് ദേശാഭിമാനി കാസർകോട് ബ്യൂറോയിലെ ഫോട്ടോഗ്രാഫർ സുരേന്ദ്രൻ മടിക്കൈ അർഹനായി. 20000 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
കുടുംബശ്രീ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡ്, കണ്ണൂർ സർവകലാശാലാ കലോത്സവത്തിലെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്. മടിക്കൈ കാഞ്ഞിരപ്പൊയിൽ കാനായി നിവാസിൽ പരേതനായ കൊട്ടന്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: ഷീബ. മക്കൾ: ഫിദൽ എസ് കാനായി, നിചൽ എസ് കാനായി.
മറ്റ് പുരസ്‌കാരങ്ങൾ: മികച്ച റിപ്പോർട്ടർ–-കെ സുജിത്(മംഗളം), ഇ വി ജയകൃഷ്‌ണൻ(മാതൃഭൂമി). സമഗ്ര കവറേജ്: മാതൃഭൂമി. അച്ചടി മാധ്യമം ((ഇംഗ്ലീഷ്): റിപ്പോർട്ടർ: സി പി സജിത്ത് (ദ ഹിന്ദു), സമഗ്ര കവറേജ്: ദ ഹിന്ദു. ദൃശ്യമാധ്യമം: മികച്ച റിപ്പോർട്ടർ: ഷിദ ജഗത് (മീഡിയ വൺ), ധന്യ കിരൺ (മനോരമ ന്യൂസ്). ക്യാമറാമാൻ: ജയൻ കാർത്തികേയൻ (24 ന്യൂസ്), അഭിലാഷ് കെ ആർ (ഏഷ്യാനെറ്റ് ന്യൂസ്). മികച്ച കവറേജ്: ഏഷ്യാനെറ്റ് ന്യൂസ്. ഓൺലൈൻ മികച്ച കവറേജ്: മാധ്യമം ഓൺലൈൻ. ശ്രവ്യമാധ്യമം–-മികച്ച കവറേജ്: ആകാശവാണി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..