KeralaNattuvarthaLatest NewsNews

വിനോദ സഞ്ചാരികളുടെ ബസ് അപകടത്തിൽപെട്ടു ; 6 പേർക്ക് പരിക്ക്

13 അംഗ സംഘം സഞ്ചരിച്ച ബസാണ് നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞത്

രാജാക്കാട്: തേക്കിൻകാനം കാഞ്ഞിരവളവിൽ ബസ് അപകടത്തിൽപെട്ടു. 6 പേർക്ക് പരുക്കേറ്റു. സുമൈറ ബാബു(28), അയ്മൻസീനി(17), കരിമനിസ(44), സൽമ(32), ഫരിൻ(48), ഹംദാൻ(15) എന്നിവർക്കാണു പരുക്കേറ്റത്. മധുരയിൽ നിന്നു മൂന്നാറിലേക്കു പോവുകയായിരുന്ന 13 അംഗ സംഘം സഞ്ചരിച്ച ബസാണ് നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞത്.

പരിക്കേറ്റവരെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തേക്കിൻകാനം കാഞ്ഞിരവളവിൽ അപകടങ്ങൾ തുടർക്കഥയാണ്. 10 വർഷത്തിനിടെ 2 ഡസനോളം അപകടങ്ങളാണ് കാഞ്ഞിരവളവിലും പരിസരങ്ങളിലുമായി ഉണ്ടായത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button