കൊച്ചി
ഐഎസ്‌എലിലെ റഫറിമാരുടെ നിലവാരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് അതൃപ്‌തി. ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന് പരാതി നൽകാനൊരുങ്ങുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. എടികെ മോഹൻ ബഗാനുമായുള്ള കളിയിൽ റഫറിയുടെ തീരുമാനങ്ങൾ വിവാദമായിരുന്നു. എടികെ ബഗാന് പെനൽറ്റി നൽകാനുള്ള തീരുമാനമാണ് വിവാദമുണ്ടാക്കിയത്. ഐഎസ്‌എലിലെ റഫറിയിങ്ങിനെക്കുറിച്ച് സീസണിൽ വ്യാപക പരാതി ഉയർന്നിരുന്നു. നിലവാരമില്ലെന്നാണ് ആക്ഷേപം.
മറ്റ് ക്ലബ്ബുകളും രംഗത്തെത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..