Latest NewsNewsIndia

എന്ത് കൊണ്ട് മിക്ക സ്വേച്ഛാധിപതികള്‍ക്കും ‘M’ എന്ന് തുടങ്ങുന്ന പേരുകള്‍? ചോദ്യവുമായി രാഹുല്‍ ഗാന്ധി

തങ്ങളുടെ അധികാരങ്ങളെ ദുരുപയോഗിക്കുന്ന അധികാരികളെയാണ് സ്വേച്ഛാധിപതികള്‍ എന്ന് വിളിക്കുന്നത്.

ന്യൂഡല്‍ഹി: എന്ത് കൊണ്ട് മിക്ക സ്വേച്ഛാധിപതികള്‍ക്കും ‘M’ എന്ന് തുടങ്ങുന്ന പേരുകളെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. ലോകത്തിലെ ഏതാനും സ്വേച്ഛാധിപതികളുടെ പേരുകളും രാഹുല്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍കോസ്, മുസോളിനി, മിലോസേവിച്ച്‌, മുബാറക്, മൊബൂട്ടു, മുഷറഫ്, മൈകോംബ്രോ എന്നീ ലോകത്തെ സ്വേച്ഛാധിപതികളുടെ പേരുകളാണ് ഉദാഹരണമായി രാഹുല്‍ ഗാന്ധി ട്വീറ്റില്‍ ചൂണ്ടിക്കാട്ടിയത്. കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ മോദിയെ പരോക്ഷമായി സൂചിപ്പിച്ചാണ് ‘എം’ എന്ന വാക്ക് രാഹുല്‍ ഗാന്ധി ട്വീറ്റില്‍ ഉപയോഗിച്ചിട്ടുള്ളത്.

Read Also: ആനന്ദവല്ലിക്ക് നേരെ ജാതിയ അധിക്ഷേപം; മാടമ്പിത്തരം കൈയില്‍ വച്ചാല്‍ മതി അത് പത്തനാപുരത്ത് വേണ്ടെന്ന് ഗണേഷ് കുമാർ

എന്നാൽ തങ്ങളുടെ അധികാരങ്ങളെ ദുരുപയോഗിക്കുന്ന അധികാരികളെയാണ് സ്വേച്ഛാധിപതികള്‍ എന്ന് വിളിക്കുന്നത്. ഫിലിപ്പന്‍സ് മുന്‍ പ്രസിഡന്‍റ് ഫെര്‍ഡിനന്‍റ് മാര്‍കോസ്, ഇറ്റാലിയന്‍ ഏകാധിപതി ബെനറ്റോ മുസോളിനി, യൂഗോസ്ലോവാക്യന്‍ മുന്‍ പ്രസിഡന്‍റ് സ്ലോബോദാന്‍ മിലോസേവിച്ച്‌, ഈജിപ്ത് മുന്‍ പ്രസിഡന്‍റ് ഹുസ്നി മുബാറക്, സെയര്‍ മുന്‍ പ്രസിഡന്‍റ് മൊബൂട്ടു സീകെ സീസോ, മുന്‍ പാകിസ്താന്‍ ഭരണാധികാരി പര്‍വേശ് മുഷറഫ്, ബുറൂണ്ടി മുന്‍ പ്രസിഡന്‍റ് മൈക്കില്‍ മൈകോംബ്രോ എന്നിവരെ സ്വേച്ഛാധിപതികള്‍ എന്നാണ് ലോകം വിശേഷിപ്പിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button