Latest NewsNewsIndia

ഗൂഗിളും ഫോര്‍ഡും കൈകോര്‍ക്കുന്നു ; ഇനി ഫോര്‍ഡ് കാറുകളില്‍ ഉണ്ടാകുന്നത് ഈ വലിയ മാറ്റം

പുതിയ കരാറിന്റെ സാമ്പത്തിക വിവരങ്ങള്‍ ഇരു കമ്പനികളും ഇതുവരെ പുറത്ത് വിട്ടിട്ടില്ല

ലോകോത്തര കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് കമ്പനിയും ഗൂഗിളുമായി ആറ് വര്‍ഷത്തെ കരാറില്‍ ഒപ്പു വെച്ചു. ഫോര്‍ഡ് കമ്പനിയുടെ കാറുകളില്‍  ഇനി മുതല്‍ ആന്‍ഡ്രോയിഡ് സിസ്റ്റം ഉണ്ടായിരിയ്ക്കും. മുമ്പ് ഗൂഗിള്‍ വോള്‍വോയുമായി ആന്‍ഡ്രോയിഡ് ഉപയോഗിക്കാനുള്ള കരാര്‍ ഉണ്ടാക്കിയിരുന്നെങ്കിലും, ആദ്യമായിട്ടാണ് ഒരു വാഹന നിര്‍മ്മാണ കമ്പനിയുമായി ഇത്ര വലിയ കരാര്‍ ഉണ്ടാക്കുന്നത്.

പുതിയ കരാറിന്റെ സാമ്പത്തിക വിവരങ്ങള്‍ ഇരു കമ്പനികളും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 2023 മുതല്‍, ലക്ഷക്കണക്കിന് വരുന്ന ഫോര്‍ഡ്, ലിങ്കണ്‍ കാറുകളില്‍ ഇന്‍ഫോര്‍ടെയിന്‍മെന്റ് ആവശ്യങ്ങള്‍ക്കായി ഇനി ആന്‍ഡ്രോയിഡ് സിസ്റ്റമായിരിയ്ക്കും ഉപയോഗിക്കുക. ഫോണ്‍ ഉപയോഗിക്കാതെ തന്നെ ഗൂഗിള്‍ മാപ്പ് സൗകര്യവും വോയ്‌സ് അസിസ്റ്റന്റും ഉപയോഗിക്കാനാവും എന്നതാണ് ഈ കരാറിന്റെ സവിശേഷത. കൂടാതെ, ഫോര്‍ഡ് കാറുകളില്‍ ഇനി പ്ലേസ്റ്റോറും ലഭ്യമാവും.

ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം, ഗാനങ്ങളും, ഓഡിയോ ബുക്കുകളും, പോഡ് കാസ്റ്റുകളും ഡൗണ്‍ലോഡ് ചെയ്ത് ആസ്വദിക്കാം. കൂടാതെ, ഗൂഗിള്‍ ആയിരിക്കും ഇനി മുതല്‍ ഫോര്‍ഡിന്റെ ക്ലൗഡ് ഡാറ്റാ സ്റ്റോറേജ് കൂട്ടാളി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ അനാലിസിസ് മേഖലകളിലെ സേവനങ്ങള്‍ക്കും പുതിയ കരാര്‍ വഴി വെയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുവഴി കസ്റ്റമര്‍ കെയര്‍ സര്‍വ്വീസ്, മാര്‍ക്കറ്റിംഗ്, നിര്‍മ്മാണ മേഖലകളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നും ഫോര്‍ഡ് കണക്കു കൂട്ടുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button