കൊച്ചി
കാസർകോട്ടെ ഭെൽ കമ്പനി സംസ്ഥാന സർക്കാരിന് കൈമാറാനുള്ള തീരുമാനം നടപ്പാക്കിയില്ലെന്ന കോടതിയലക്ഷ്യ ഹർജിയിൽ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. മൂന്നുമാസത്തിനകം കമ്പനി സംസ്ഥാന സർക്കാരിന് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി യൂണിയൻ നേതാവ് കെ പി മുഹമ്മദ് അഷ്റഫ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എൻ നഗരേഷ് പരിഗണിച്ചത്. കേന്ദ്ര ഘന വ്യവസായവകുപ്പിനാണ് കോടതി നോട്ടീസ് അയച്ചത്.
ഇരുസർക്കാരുകളും തമ്മിലുള്ള ധാരണപ്രകാരം സ്ഥാപനം സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ ഉത്തരവ് ഇറക്കിയെങ്കിലും ഘന വ്യവസായവകുപ്പിന്റെ അന്തിമ അനുമതി ലഭിക്കാത്തതാണ് പ്രധാന തടസ്സം. ഒക്ടോബർ പതിമൂന്നിനാണ് കമ്പനി കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..