KeralaLatest NewsNewsCrime

കാറിൽ കടത്തിയ 4.2 കിലോഗ്രാം കഞ്ചാവ് പിടികൂടി

കോഴിക്കോട്: കാറില്‍ കടത്തുകയായിരുന്ന 4.2 കിലോഗ്രാം കഞ്ചാവ് പിടികൂടി. ബാലുശ്ശേരി എസ് ഐ പ്രജീഷിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയിരിക്കുന്നത്. പേരാമ്പ്ര ആവള ചെറുവാട്ട് കുന്നത്ത് മുഹമ്മദ് ഹര്‍ഷാദ്, പേരാമ്പ്ര പൈതോത്ത് കുനിയില്‍ മുഹമ്മദ് ഷെരീഫ് എന്നിവരെയാണ് കഞ്ചാവ് സഹിതം കാറില്‍ വച്ച് പിടികൂടിയത്. അള്‍ട്ടോ കാറില്‍ കഞ്ചാവ് കടത്തുന്നതിനിടയിലാണ് ഇവര്‍ പോലീസിന്റെ വലയിലാവുന്നത്. സിപിഒമാരായ റിനീഷ്, അഷറഫ്, രതീഷ്, ബിനീഷ്, രാഹുല്‍ തുടങ്ങിയവരും വാഹന പരിശോധനയില്‍ പങ്കെടുത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button