Latest NewsUAENewsGulf

പ്രശസ്ത സൗദി യൂട്യൂബര്‍ക്ക് യുഎഇയില്‍ ആറ് മാസം ജയില്‍ ശിക്ഷ

ദുബൈ: സോഷ്യല്‍ മീഡിയയില്‍ പ്രശസ്‍തനായ സൗദി യൂട്യൂബര്‍ക്ക് യുഎഇയില്‍ ആറ് മാസം ജയില്‍ ശിക്ഷ നൽകിയിരിക്കുന്നു. ഹാഷിഷ് ഉപയോഗിച്ചതിനും ദുബൈ ബിസിനസ് ബേയിലെ അപ്പാര്‍ട്ട്മെന്റില്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്‍തതുമടക്കമുള്ള കുറ്റങ്ങള്‍ക്കുമാണ് 18 വയസുകാരനെതിരെ ദുബൈ പ്രാഥമിക കോടതി വിധിയിൽ പറയുന്നത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്തുന്നതാണ്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഏതാനും പേര്‍ക്കൊപ്പം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായത്. താമസ സ്ഥലത്തുവെച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button