ജൊഹാനസ്‌ബർഗ്
കോവിഡിനെ പ്രതിരോധിക്കാൻ മറ്റു രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ക്യൂബൻ മെഡിക്കൽ സംഘത്തെ 2021ലെ സമാധാന നൊബേലിന് നിർദേശിക്കാൻ ദക്ഷിണാഫ്രിക്ക. ക്യൂബൻ സർക്കാരിന്റെയും ജനങ്ങളുടെയും നിസ്വാർഥവും അചഞ്ചലവുമായ സഹായം അംഗീകരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് സിറിൽ റാമഫോസ പറഞ്ഞു. ക്യൂബ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിവിധ രാജ്യങ്ങളിലേക്ക് 37,000 പേരെ അയച്ചു. ഇതിനുള്ള അംഗീകാരമായി ദക്ഷിണാഫ്രിക്കൻ മന്ത്രിസഭ ക്യൂബൻ മെഡിക്കൽ ബ്രിഗേഡിനെ നൊബേലിന് നാമനിർദേശം ചെയ്യാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നവംബർ അവസാനത്തോടെ ആഫ്രിക്കയിൽമാത്രം 38,000 പേരെയാണ് ക്യൂബൻ സംഘം ചികിത്സിച്ചത്.
പ്രഭുസഭ അംഗങ്ങളടക്കം 40 ബ്രിട്ടീഷ് എംപിമാരും ക്യൂബൻ ഡോക്ടറമാരെ നൊബേലിന് നിർദേശിച്ചിട്ടുണ്ട്. മറ്റ് വിവിധ രാജ്യങ്ങളിൽ നിന്നും ക്യൂബയെ നിർദേശിച്ചിട്ടുണ്ട്. സർക്കാരുകൾ, എംപിമാർ, അന്താരാഷ്ട്ര കോടതി, സർവകലാശാല വിസിമാർ തുടങ്ങിയവർക്കാണ് നിർദേശം നൽകാൻ കഴിയുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..