Latest NewsNewsIndia

കര്‍ഷകര്‍ക്ക് ഭൂമി നഷ്ടമാകുമെന്ന് പറയുന്നത് കള്ളം, കാർഷിക നിയമത്തിലൂടെ നേട്ടം മാത്രമാണ് ഉണ്ടാകുന്നതെന്ന് കൈലാഷ് ചൗധരി

ന്യൂഡൽഹി : കാർഷിക നിയമങ്ങൾ കര്‍ഷകര്‍ക്ക് നേട്ടമാകുമെന്ന് കേന്ദ്ര കൃഷിസഹമന്ത്രി കൈലാഷ് ചൗധരി. പാര്‍ലമെന്റില്‍ പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ പരിഷ്‌കാരങ്ങള്‍ അവരുടെ ഭരണകാലത്ത് നടപ്പാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്നും മന്ത്രി വിമര്‍ശിച്ചു.

നിയമങ്ങള്‍ നടപ്പാക്കിയാല്‍ സമീപഭാവിയില്‍ കര്‍ഷകര്‍ക്ക് ഭൂമി നഷ്ടമാകുമെന്ന് തെറ്റായ പ്രചാരണം നടത്തുകയാണ്. ഇത് കള്ളമാണ്. ‘ഭൂമി’ എന്ന വാക്ക് ഉപയോഗിക്കുന്ന വ്യവസ്ഥ നിയമത്തിലില്ല. കാര്‍ഷിക ഉൽപ്പന്നവുമായി ബന്ധപ്പെട്ട കരാറിനെക്കുറിച്ച് മാത്രമാണ് നിയമത്തിലുള്ളതെന്നും കൈലാഷ് ചൗധരി ചൂണ്ടിക്കാട്ടി.

ഒരിഞ്ച് ഭൂമി നഷ്ടമായാലോ, അങ്ങനെയൊരു വ്യവസ്ഥ നിയമത്തിലോ ഉണ്ടെങ്കില്‍ മന്ത്രിസ്ഥാനം വിട്ടിറങ്ങുമെന്നും എന്നെന്നേക്കുമായി രാഷ്ട്രീയം ഉപേക്ഷിക്കാന്‍ താന്‍ ഒരുക്കമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button