എറണാകുളത്ത് ജയസാധ്യതയുള്ള ഒരു സീറ്റ് വനിതയ്ക്ക് നൽകണമെന്ന് കോൺഗ്രസ് നേതാവ് പ്രൊഫ. കെ വി തോമസ്. ഇത്തവണ താൻ മത്സരിക്കുന്നുണ്ടോ എന്ന് അറിയില്ല. സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം ജയസാധ്യതയാകണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥാനാർഥിത്വത്തിന് പ്രായമാണ് മാനദണ്ഡമെങ്കിൽ അതിനൊരു വ്യവസ്ഥ വയ്ക്കുന്നത് നല്ലതാണ്. ചാർട്ടേഡ് അക്കൗണ്ടന്റിനെയും കമ്പനി സെക്രട്ടറിയെയും വച്ച് പരിശോധിച്ചപ്പോൾ ചില പ്രശ്‌നങ്ങൾ കണ്ടതിനാലാണ് പാർടി പത്രത്തിന്റെയും ചാനലിന്റെയും ചുമതല ഏൽക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..