Latest NewsNewsInternationalKuwaitGulf

അടുത്തയാഴ്ച മുതല്‍ ക്ലബ്ബുകളും സലൂണുകളും പൂര്‍ണമായി അടച്ചുപൂട്ടാന്‍ തീരുമാനം; കുവൈറ്റിൽ കൂടുതൽ നിയന്ത്രണങ്ങൾ ‌

റെസ്‌റ്റോറന്റുകളുടെ പ്രവര്‍ത്തനം രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാക്കി പരിമിതപ്പെടുത്താനും തീരുമാനമായി

കുവൈറ്റ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റില്‍ പുതിയ നിയന്ത്രണങ്ങൾ. അടുത്തയാഴ്ച മുതല്‍ ക്ലബ്ബുകളും സലൂണുകളും പൂര്‍ണമായി അടച്ചൂപൂട്ടാന്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മന്ത്രിസഭായോഗത്തിൽ തീരുമാനം.

അടുത്തയാഴ്ച മുതല്‍ വൈകിട്ട് എട്ട് മുതല്‍ വാണിജ്യ മാളുകള്‍ അടയ്ക്കാനും റെസ്‌റ്റോറന്റുകളുടെ പ്രവര്‍ത്തനം രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാക്കി പരിമിതപ്പെടുത്താനും തീരുമാനമായി.

read also:കടലമ്മയെയും മത്സ്യങ്ങളെയും സാക്ഷിയാക്കി ഒരു താലിചാർത്തൽ; തരംഗമായി ചിന്നദുരൈ-ശ്വേത വിവാഹം

വിദേശത്ത് നിന്ന് കുവൈറ്റിലെത്തുന്നവര്‍ക്ക് ഈ മാസം അവസാനം മുതല്‍ ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനും സർക്കാർ തീരുമാനിച്ചതായി സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്‌റം അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button