KeralaLatest NewsNews

വാളയാർ കേസ്; പെൺകുട്ടികളുടെ അമ്മ വീണ്ടും ഹൈക്കോടതിയിലേക്ക്

കൊച്ചി: വാളയാർ കേസ് സിബിഐക്ക് വിട്ട സർക്കാർ വിജ്ഞാപനത്തിലെ അവ്യക്തതകൾ നീക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നു. സിബിഐ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിൽ വേണം എന്നും അവർ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്.

കേസിന്‍റെ അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറങ്ങിയത് കഴിഞ്ഞയാഴ്ചയാണ്. പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് അനുമതി നൽകിയിരുന്നു. ഇതോടെയാണ് വിജ്ഞാപനത്തിനുള്ള നിയമ തടസം മാറിയത്. സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടും നിയമവകുപ്പ് എതിർത്തിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button