KeralaLatest NewsNews

ബിരിയാണി കഴിക്കവേ എല്ല് തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

ഇരിട്ടി : കപ്പ ബിരിയാണി കഴിക്കവേ എല്ല് തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ഉളിക്കല്‍ മണ്ഡവപ്പറമ്പിലെ കളിയിലഴികത്ത് ലോറി ഡ്രൈവറായ അജേഷ് (39) ആണ് മരിച്ചത്.

Read Also : പൗരത്വ നിയമ ഭേദഗതി രാജ്യത്ത് ഉടൻ നടപ്പിലാക്കുമെന്ന് കേന്ദ്രസർക്കാർ

ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. കപ്പ ബിരിയാണി കഴിച്ചു കൊണ്ടിരിക്കെ എല്ല് തൊണ്ടയില്‍ അബദ്ധത്തില്‍ കുടുങ്ങുകയായിരുന്നു . ഉടന്‍ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ മരണകാരണം സംബന്ധിച്ച്‌ വ്യക്തത ലഭിക്കു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button