Latest NewsNewsIndiaCrime

സഹപ്രവര്‍ത്തകയെ വെടിവച്ച് കൊന്നു, ശേഷം സ്വയം ജീവനൊടുക്കാൻ ശ്രമം

ലക്‌നൗ: സഹപ്രവര്‍ത്തകയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം വെടിയുതിര്‍ത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് പൊലീസുകാരന്‍. അംറോഹ ജില്ലയിലെ ഇരുപത്തിരണ്ടുകാരനായ പൊലീസ് കോണ്‍സ്റ്റബിളാണ് സഹപ്രവര്‍ത്തകയെ വാക്കുതര്‍ക്കത്തിന്‍റെ പേരില്‍ വെടിവച്ചുകൊലപ്പെടുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗജ്റൌലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞു. നെഞ്ചില്‍ വെടിയേറ്റാണ് വനിതാ കോണ്‍സ്റ്റബിളായ മേഘ ചൌധരി കൊല്ലപ്പെട്ടത്. മൊറാദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മേഘയുടെ മരണം. മേഘയെ വെടി വച്ച ശേഷം ഇയാൾ ആത്മഹത്യക്ക് ശ്രമിക്കുകയാണ് ഉണ്ടായത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button