03 February Wednesday
രോഗസ്ഥിരീകരണ നിരക്ക് 10.8 ശതമാനം

സംസ്ഥാനത്ത്‌ 2 ലക്ഷത്തിലധികം പേർ വാക്‌സിനെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 2, 2021


സംസ്ഥാനത്ത്‌ ഇതുവരെ കോവിഡ്‌ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം രണ്ട്‌ ലക്ഷം കടന്നു. ചൊവ്വാഴ്ച 30,905 ആരോഗ്യ പ്രവർത്തകർ കൂടി വാക്‌സിൻ സ്വീകരിച്ചതോടെ ആകെ എണ്ണം 2,28,930 ആയി.  

വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം 452 ആക്കി.  എറണാകുളം ജില്ലയിലാണ്  കൂടുതൽ ആരോഗ്യ പ്രവർത്തകർ വാക്‌സിനെടുത്തത്‌; 6786 പേർ. ആലപ്പുഴ –-1351, കണ്ണൂർ –-2753, കൊല്ലം–- 1626, കോട്ടയം –-2645, കോഴിക്കോട്–- 3536, മലപ്പുറം–- 2205, പാലക്കാട് –-1938, പത്തനംതിട്ട–- 964, തിരുവനന്തപുരം–- 3426, തൃശൂർ –-3096, വയനാട്–- 579.

രോഗസ്ഥിരീകരണ നിരക്ക് 10.8 ശതമാനം
സംസ്ഥാനത്ത് ചൊവ്വാഴ്ച 5716 പേർക്ക് കോവിഡ്. എറണാകുളത്താണ്‌ കൂടുതൽ രോഗികൾ, 755. രോഗികളിൽ 96 പേർ സംസ്ഥാനത്തിന് പുറത്തുനിന്നെത്തി. സമ്പർക്കം 56 ആരോഗ്യപ്രവർത്തകരുൾപ്പെടെ 5161 പേർക്ക്. 403 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.  

ബ്രിട്ടനിൽനിന്നെത്തിയ 77 പേരിൽ 59 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 24 മണിക്കൂറിനിടെ 52,940 സാമ്പിൾ‌ പരിശോധിച്ചു‌. രോഗസ്ഥിരീകരണ നിരക്ക് 10.80 ശതമാനം.16 മരണം കോവിഡ്- മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ  ആകെ മരണം 3776 ആയി.  രോഗമുക്തർ 5747. ചികിത്സയിൽ 69,157‌. ആകെ രോഗമുക്തർ 8,65,168. പുതിയ ഹോട്ട് സ്‌പോട്ട്‌ 65. ആകെ 356.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top