02 February Tuesday

ബാഴ്‌സയിൽ മെസിക്ക്‌ 650 ; അത്‌ലറ്റികോ മുന്നേറുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 2, 2021


നൗകാമ്പ്‌
ബാഴ്‌സലോണ കുപ്പായത്തിൽ 650 ഗോൾ തികച്ച്‌ ലയണൽ മെസി. അത്‌ലറ്റിക്‌ ബിൽബാവോയ്‌ക്കെതിരായ കളിയിൽ സുന്ദരമായ ഫ്രീകിക്കിലൂടെയാണ്‌ അർജന്റീനക്കാരൻ മറ്റൊരു നാഴികക്കല്ല് പിന്നിട്ടത്‌. 755 കളിയിൽനിന്നാണ്‌ നേട്ടം. കളി 2–-1ന്‌ ബാഴ്‌സ ജയിച്ചു. മെസിയെ കൂടാതെ ഒൺടോയ്‌ൻ ഗ്രീസ്‌മാനാണ്‌ ലക്ഷ്യംകണ്ടത്‌. ജയത്തോടെ 20 കളിയിൽ 40 പോയിന്റുമായി രണ്ടാമതെത്തി ബാഴ്‌സ. മൂന്നാമതുള്ള റയൽ മാഡ്രിഡിനും ഇതേ പോയിന്റാണ്‌. കാഡിസിനെ 4–-2ന്‌ തകർത്ത്‌ ഒന്നാമതുള്ള അത്‌ലറ്റികോ മാഡ്രിഡ്‌ ലീഡ്‌ 10 പോയിന്റാക്കി.

ഇരുപതാംമിനിറ്റിലാണ്‌ മെസിയുടെ ഗോൾ പിറന്നത്‌. ക്ലബ്ബിനായുള്ള 40–-ാം ഫ്രീകിക്ക്‌ ഗോൾ. ജോർഡി ആൽബയുടെ പിഴവിൽ ബിൽബാവോ ഒപ്പമെത്തിയെങ്കിലും ഗ്രീസ്‌മാൻ ബാഴ്‌സയുടെ രക്ഷകനായി. ലൂയിസ്‌ സുവാരസിന്റെ ഇരട്ടഗോളാണ്‌ കാഡിസിനെതിരെ അത്‌ലറ്റികോയ്‌ക്ക്‌ ഉജ്വല ജയം സമ്മാനിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top