02 February Tuesday

ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് സിബിഐ; കുറ്റപത്രം സമര്‍പ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 2, 2021

photo credit: Balabhaskar facebook page

തിരുവനന്തപുരം> ഗായകന്‍ ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് സിബിഐ. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.ഡ്രൈവര്‍ അര്‍ജുന്‍ അമിതവേഗതയിലും അശ്രദ്ധയോടു കൂടിയും വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് സിബിഐ സംഘം കണ്ടെത്തി.

അപകടത്തിന് സാക്ഷിയായി രംഗത്തു വന്ന കലാഭവന്‍ സോബിക്കെതിരെ കേസെടുത്തിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് നടപടി. 132 സാക്ഷിമൊഴികളും 100 രേഖകളും സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു.

അര്‍ജുനെ പ്രതിയാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം കണ്ടെത്തലില്‍ തൃപ്തിയില്ലെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍  പ്രതികരിച്ചു. വേണ്ടിവന്നാല്‍ പുനരന്വേഷണത്തിന് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top