Latest NewsNewsIndiaMenCrimeLife Style

ലൈംഗിക ബന്ധത്തിന് ഭാര്യ സമ്മതിച്ചില്ല, ഡിവോഴ്സ്; ഏഴാമത്തെ വിവാഹത്തിനൊരുങ്ങി മധ്യവയസ്കൻ

ഏഴാമത്തെ വിവാഹത്തിനൊരുങ്ങി 64 കാരന്‍

ലൈംഗികബന്ധത്തിനു ഭാര്യ സമ്മതിക്കുന്നില്ലെന്ന് ആരോപിച്ച് വിവാഹമോചനം നേടി ഏഴാമത്തെ വിവാഹത്തിനൊരുങ്ങി 64കാരൻ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. 2020 സെപ്റ്റംബറിലായിരുന്നു ദെഗിയ ആറാമത്തെ വിവാഹം കഴിച്ചത്.

42 വയസുകാരിയായ സ്ത്രീയെ വിവാഹം ചെയ്തുകൊണ്ടുവന്നെങ്കിലും ഇയാളുടെ ജീവിത കഥകൾ യുവതി അറിയുന്നത് വൈകിയായിരുന്നു. ഭര്‍ത്താവുമായി ശാരീരിക ബന്ധത്തിന് സ്ത്രീ തയാറായില്ല എന്ന കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ഇയാള്‍ ഇവരിൽ നിന്നും വിവാഹ മോചനം നേടി.

Also Read: ഡ്രൈവിങ് ലൈസൻസിനും വാഹനരജിസ്‌ട്രേഷനും ഇനി മുതൽ ആധാർ നിർബന്ധിത രേഖയാക്കും

‘ഭാര്യയോടൊപ്പം ഉറങ്ങാന്‍ അവള്‍ സമ്മതിച്ചില്ല. ഞാനുമായി ബന്ധമുണ്ടായാല്‍ അസുഖം വരുമെന്നാണ് അവള്‍ പറയുന്നത്. ഞാനുമായി ബന്ധത്തിലേര്‍പ്പെടാന്‍ താത്പര്യമുള്ള ഭാര്യയെയാണ് എനിക്കാവശ്യം’- ദാഗിയ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

സ്വത്തും പണവും നല്‍കാമെന്ന് വിവാഹത്തിനു മുന്‍പ് തന്നെ ദാഗിയ സ്ത്രീക്ക് വാഗ്ദാനം നല്‍കിയിരുന്നു. തുടര്‍ന്ന് ഭാര്യയെ ഇയാള്‍ അവരുടെ സഹോദരിയുടെ വീട്ടിലാക്കി. പിന്നീട് ആണ് വിവാഹമോചനത്തിനായി ശ്രമിച്ചത്. ഇവരുടെ ആദ്യഭാര്യ ഇതേഗ്രാമത്തിൽ തന്നെയാണുള്ളത്. ഇവരിൽ 5 മക്കളുമുണ്ട്. 20-35 വയസ്സിനിടെയാണ് മക്കളുടെ പ്രായം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button