KeralaNattuvarthaLatest NewsNews

വീടു കയറി ആക്രമണം: രണ്ടുപേർ പിടിയിൽ

സിപിഎം ബ്രാഞ്ച് സെക്രട്ടറി ജോയിയുടെ വീടു കയറി ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

മണ്ണുത്തി: കുന്നത്തുംകര സിപിഎം ബ്രാഞ്ച് സെക്രട്ടറി ജോയിയുടെ വീടു കയറി ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പറവട്ടാനി കുന്നുകര പാലക്കൽ രാജേഷ്( 35), കാച്ചേരി കുരുതുകുളങ്ങര തൊമ്മൻ (ലിന്റോ–31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കുന്നത്തുംകരയിൽ കഞ്ചാവും നിരോധിത ലഹരി ഗുളികകളും വ്യാപകമാണെന്ന സമൂഹ മാധ്യമത്തിലെ കുറിപ്പിന്റെ പേരിലാണു 31നു പുലർച്ചെ അക്രമം. ജോയിയുടെ ഭാര്യയ്ക്കും മകനും പരുക്കുപറ്റിയിരുന്നു. പ്രതികൾക്കെതിരെ മണ്ണുത്തി, ഒല്ലൂർ പൊലീസ് സ്റ്റേഷനുകളിൽ മറ്റു കേസുകളും ഉണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button