02 February Tuesday

വളാഞ്ചേരിയിൽ ചരക്ക്‌ലോറി മറിഞ്ഞ്‌ 2 പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 2, 2021


മലപ്പുറം>  മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ്‌ രണ്ടുപേർ മരിച്ചു.ലോറിയിലെ ജീവനക്കാരാu തമിഴ്‌നാട് കോയമ്പത്തൂർ മധുക്കര സ്വദേശി മുത്തുകുമാർ (34), പാലക്കാട്‌ മലമ്പുഴ സ്വദേശി അജയൻ (40) എന്നിവരാണ് മരിച്ചത്‌. 

തിരൂരിൽ നിന്നും കമ്പിയുമായി പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ അപകടത്തിൽ പെട്ടത്‌.  ഇവിടെ മുമ്പും അപകടമുണ്ടായിട്ടുണ്ട്‌.

വട്ടപ്പാറ പ്രധാന വളവിലെ മുപ്പത് അടിയോളം താഴ്ചയിലേക്ക് ലോറി മറിയുകയായിരുന്നു. കമ്പിക്കടിയിൽ പെട്ടാണ് മരണം സംഭവിച്ചത്. വളാഞ്ചേരി പോലീസ്, ഹൈവേ പോലീസ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top