മാവേലിക്കര> കായംകുളം പുനലൂർ റോഡിൽ ഭരണിക്കാവ് കോയിക്കലിൽനിന്ന് 50 കിലോ കഞ്ചാവ് പിടികൂടി.. ചന്തയ്ക്ക്സമീപത്തെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് കഞ്ചാവ് കൈമാറുന്നതിനിടയിലാണ് ഹൈവേ പൊലീസ് പിടികൂടിയത്.
അഡീഷണൽ എസ്ഐ ഉണ്ണികൃഷ്ണൻ നായരും രണ്ട് പോലീസുകാരും ഹൈവേയിൽ പെട്രോളിങ് നടത്തുന്നതിനിടയിൽ പമ്പിനുള്ളിൽ രണ്ട് കാറുകൾ നിർത്തിയിട്ടിരിക്കുന്നത് കണ്ട് ചെന്നപ്പോൾ ഒരു കാറിൽ പ്രതികൾ രക്ഷപ്പെട്ടു.
ഭരണിക്കാവ് മഞ്ഞാടിത്തറ ബിസ്മിനാ മൻസിലിൽ ബുനാഷ് ഖാൻ്റെ (25) Kl-29-ആർ-111 ഫോക്സ് വാഗൺ കാറിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാൾ അടക്കമുള്ളവരാണ് രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..