മലപ്പുറം
ദേശീയ കായികതാരം ലിസ്‌ബത്ത് കരോളിൻ ജോസഫിന് അമേരിക്കയിലെ വെർജീനിയ ലിബർട്ടി യൂണിവേഴ്‌സിറ്റിയുടെ സ്‌കോളർഷിപ്. ട്രിപ്പിൾജമ്പ് താരമായ ലിസ്‌ബത്തിന് കായിക രംഗത്തെ മികവ് പരിഗണിച്ചാണ് 1.64 കോടിയുടെ സ്‌കോളർഷിപ്പിന് തെരഞ്ഞെടുത്തത്.
ഡൽഹിയിൽ തിങ്കളാഴ്‌ചയായിരുന്നു അഭിമുഖം. ‘സ്‌കോളർഷിപ് കിട്ടിയതിൽ സന്തോഷം. കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഈ ആഴ്‌ചതന്നെ അമേരിക്കയ്‌ക്ക് പോകും. 2017 കെനിയയിൽ നടന്ന ലോക യൂത്ത് ചാമ്പ്യൻഷിപ്പിനിടെ ലിബർട്ടി യൂണിവേഴ്‌സിറ്റി കോച്ച് അങ്ങോട്ട് ക്ഷണിച്ചിരുന്നു–- ലിസ്‌ബത്ത് പറഞ്ഞു. കോഴിക്കോട് പൂല്ലൂരാംപാറ മലബാർ സ്‌പോർട്‌സ് അക്കാദമിയിലെ ടോമി ചെറിയാന്റെ കീഴിലാണ് പരിശീലനം തുടങ്ങിയത്.
പാലാ അൽഫോൻസ കോളേജിലെ മൂന്നാംവർഷ ബിഎ ഇംഗ്ലീഷ് സാഹിത്യ വിദ്യാർഥിനിയായ ലിസ്‌ബത്ത് നിലവിൽ സ്‌പോർട്‌സ് കൗൺസിൽ കോച്ചായ അനൂപ് ജോസഫിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..