02 February Tuesday

തെലുങ്ക് ബംബർഹിറ്റ് ചിത്രം 'ക്രാക്ക് ' മലയാളത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 2, 2021

ചെന്നൈ : സംക്രാന്തി പ്രമാണിച്ചു തെലുങ്കിൽ  പ്രദർശനത്തിനെത്തിയ വൻ വിജയം നേടിയ ' ക്രാക്ക് '  കേരളത്തിലെത്തുന്നു. കൊറോണക്ക് ശേഷം തെലുങ്ക് സിനിമാ വേദിക്ക് ഉണർവേകിയ ചിത്രം,ഒരു സംഭവ കഥയുടെ പാശ്ചാത്തലത്തിലുള്ള പ്രമേയമാണ് ക്രാക്കിൻ്റേത്. മാസ്സും ക്ലാസ്സും സമ്മിശ്രമായ എൻ്റർടൈനറാണ്  സിനിമ. ' മാസ്സ് മഹാരാജാ ' എന്ന് തെലുങ്ക് ആരാധകർ വിശേഷിപ്പിക്കുന്ന രവി തേജയാണ് ,ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിർവഹിച്ച ' ക്രാക്കി 'ലെ നായകൻ. നായിക ശ്രുതി ഹാസനും. 

തമിഴിലെ അഭിനേതാക്കളായ വരലക്ഷ്മി ശരത്കുമാർ, സമുദ്രക്കനി, സ്റ്റണ്ട് ശിവ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. സരസ്വതി ഫിലിം ഡിവിഷൻ്റെ ബാനറിൽ  ബി. മധു നിർമ്മിച്ച ' ക്രാക്ക് '   ഫെബ്രുവരി ആദ്യ വാരം മലയാളം, തമിഴ് ഭാഷകളിൽ കേരളത്തിൽ പ്രദർശനത്തിന് എത്തും.  മാസങ്ങൾ നീണ്ട അടച്ചിടലിന്  ശേഷം തിയറ്ററുകളിൽ ഉത്സവ .പ്രതീതി സൃഷ്ടിക്കാനും ബംബർ  ഹിറ്റടിച്ച് തെലുങ്കിലെ പല മുൻനിര നായകന്മാരടേയും കളക്ഷൻ റെക്കോഡുകൾ തകർക്കാനും കഴിഞ്ഞ ചിത്രം തിയറ്ററിൽ ഇപ്പോഴും തിരക്കേറി കൊണ്ടിരിക്കുന്നതിനാൽ ചിത്രത്തിൻ്റെ ഒ ടി ടി റിലീസിങ് നീട്ടി വെച്ചതായും നിർമ്മാതാവ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top