03 February Wednesday

യൂത്ത്‌ ലീഗിനെതിരെ ഇഡി അന്വേഷണം വേണം: നാഷണൽ യൂത്ത്‌ ലീഗ്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 2, 2021

PHOTO CREDIT: NYL facebook page

കോഴിക്കോട്‌> രാജ്യത്ത് ഫാസിസ്റ്റ് ഇരകളാക്കപ്പെടുന്നവരുടെ പേരിൽ  കോടികൾ പിരിച്ചെടുത്ത്‌ മുക്കുന്ന മുസ്ലിംലീഗിനും യൂത്ത് ലീഗിനുമെതിരെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) അന്വേഷണം നടത്തണമെന്ന് നാഷണൽ യൂത്ത്‌ ലീഗ് സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ഷമീർ പയ്യനങ്ങാടി ആവശ്യപ്പെട്ടു. ഫണ്ട് അട്ടിമറിയെക്കുറിച്ച്  പാണക്കാട്  ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ
മുഹീൻ അലി ശിഹാബ് തങ്ങൾക്ക് വ്യക്തമായി അറിവുണ്ട്‌. അദ്ദേഹത്തെ ചോദ്യംചെയ്താൽ  ഇത്തരം വെട്ടിപ്പുകൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ അറിവിലും സമ്മതത്തോടും ആണ് ഇത്തരം വെട്ടിപ്പുകൾ  നടക്കുന്നത്. പള്ളികളിൽ നിന്നടക്കം പിരിച്ചെടുത്ത പണം മുക്കിയ യൂത്ത് ലീഗിനെതിരെ  സമുദായനേതൃത്വം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top