KeralaLatest NewsNewsIndia

കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് കേരളം അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കൊറോണ വാക്‌സിൻ വിതരണത്തിന്റെ ആദ്യ ഘട്ടത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും സൗജന്യമായി നൽകാൻ കേന്ദ്രം നേരത്തെ തീരുമാനിച്ചിരുന്നുവെന്നും സൗജന്യമായി നൽകുമെന്ന കാര്യം കേരളം അറിയിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബ വ്യക്തമാക്കി.

Read Also : അഡോൾഫ് ഹിറ്റ്ലറിൻറെ ഹോളിഡേ ഹോമിൽ നിന്ന് മോഷ്ടിച്ച ടോയ്‍ലറ്റ് സീറ്റ് ലേലത്തിന്

രാജ്യസഭയിൽ കെ. സോമപ്രസാദിന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. കേരളത്തിൽ വാക്‌സിൻ ജനങ്ങൾക്ക് സൗജന്യമായി നൽകുമോ എന്ന കാര്യത്തിനുള്ള വിശദാംശങ്ങളാണ് സോമപ്രസാദ് ആവശ്യപ്പെട്ടത്. കേരളം ഉൾപ്പെടെ ഒരു സംസ്ഥാനവും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം മറുപടി നൽകി.

നേരത്തെ കേരളത്തിൽ എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ ജനങ്ങൾക്ക് നൽകുന്ന കൊറോണ വാക്‌സിൻ സൗജന്യമായിട്ടായിരിക്കും. ആരിൽ നിന്നും പണം ഈടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. എന്നാൽ വാക്‌സിൻ ഗവേഷണങ്ങൾ നടക്കുമ്പോൾ തന്നെ മരുന്ന് സൗജന്യമായി വിതരണം ചെയ്യുമെന്ന് നരേന്ദ്രമോദി സർക്കാർ വ്യക്തമാക്കിയിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button