ദില്ലിയിലെ 56.13 ശതമാനം ആളുകളുടെ ശരീരത്തിലും കൊവിഡിനെതിരായ ആന്‍റി ബോഡികളുടെ സാന്നിധ്യമുള്ളതായി ദില്ലി ആരോഗ്യവകുപ്പ് മന്ത്രി അറിയിക്കുകയുണ്ടായി. സെറോളജിക്കല്‍ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ആരോഗ്യവകുപ്പ് മന്ത്രി സത്യേന്ദര്‍ ജെയിന്‍ ഇന്ന് പറയുകയുണ്ടായി. ദില്ലിയിലെ ആളുകളില്‍ ഏറിയ പങ്കും കൊവിഡിനെതിരായ പ്രതിരോധ ശേഷി ആര്‍ജ്ജിക്കുന്നതായാണ് സര്‍വ്വേയില്‍ വ്യക്തമായതെങ്കിലും ആളുകള്‍ പ്രതിരോധത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.
പ്രതിരോധ ശക്തി ആര്‍ജ്ജിക്കുന്നതിലേക്ക് ചര്‍ച്ചകള്‍ തിരിയാതെ മുന്‍കരുതലുകള്‍ കൃത്യമായി തുടരണമെന്നാണ് മന്ത്രി പറഞ്ഞു.
Post Your Comments