KeralaLatest NewsNews

‘നമ്മള്‍ പുരോഗമിക്കുന്നില്ല എന്ന് ആരാണ് നിങ്ങളോടു പറഞ്ഞത്? സെഞ്ച്വറി ഉടന്‍; ബാലചന്ദ്രമേനോന്റെ ട്രോളിന് കമന്റുകളുടെ പൂരം

'ഹലോ ഇഡി? പേര് ബാലചന്ദ്രമേനോന്‍' എന്ന മട്ടിലുള്ള രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെയായി ഇടുന്നത്.

ഇന്ധനവിലയെക്കുറിച്ച്‌ ട്രോളുമായി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. 1968ല്‍ പെട്രോളടിച്ചതിന്റെയും 2021ല്‍ പെട്രോളടിച്ചതിന്റെയും ബില്ലുകള്‍ തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടാണ് ഇന്ധനവിലയുടെ കാര്യത്തില്‍ അദ്ദേഹം പ്രതികരിച്ചത്. 63ല്‍ ഒരു ലിറ്റര്‍ പെട്രോളിന് 72 പൈസയായിരുന്നു വിലയെങ്കില്‍ 2021ല്‍ എത്തുമ്പോള്‍ ഒരു ലിറ്ററിന്റെവില 88 രൂപയിലേക്ക് എത്തിയിരിക്കുകയാണെന്നാണ് അദ്ദേഹം ഈ ബില്ലുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ സോഷ്യല്‍ മീഡിയ വഴിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘നമ്മള്‍ പുരോഗമിക്കുന്നില്ല എന്ന് ആരാണ് നിങ്ങളോടു പറഞ്ഞത്? സെഞ്ച്വറി ഉടന്‍’ എന്ന കുറിപ്പിലൂടെ അദ്ദേഹം ഇതിനെതിരെ പരിഹാസമുയര്‍ത്തുന്നുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റ് അവതരിപ്പിച്ച ഇന്ന് ഇക്കാര്യത്തിന് പ്രസക്തിയുണ്ടെന്നും സംവിധായകന്‍ ചൂണ്ടിക്കാണിക്കുന്നു.

Read Alsoഐശ്വര്യകേരള യാത്രയ്ക്ക് ആദരാഞ്ജലി; ജീവനക്കാര്‍ക്ക് സസ്പെൻഷനുമായി വീക്ഷണം

ബാലചന്ദ്രമേനോന്റെ ഈ ട്രോളിനെതിരെ പ്രതികരിച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റിനു കീഴിലെ കമന്റ് ബോക്സിലെത്തിയത്. ‘എല്ലാം ആപേക്ഷികമാണെ’ന്നും ‘അന്നത്തെ ചിലവില്‍ ഇപ്പോള്‍ സിനിമയെടുക്കാന്‍ സാധിക്കുമോ’ എന്നാണ് ഇക്കൂട്ടത്തില്‍ ചിലര്‍ ചോദിക്കുന്നത്. അതേസമയം മറ്റ് ചിലരാകട്ടെ, ‘ഹലോ ഇഡി? പേര് ബാലചന്ദ്രമേനോന്‍’ എന്ന മട്ടിലുള്ള രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെയായി ഇടുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button