02 February Tuesday

കേരള കോൺ. ജോസഫിൽനിന്ന്‌ കൂട്ടരാജി: പ്രബലർ ജോസ് വിഭാഗത്തിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 2, 2021


തൃശൂർ
ജില്ലയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽനിന്ന്‌ കൂട്ടരാജി. ജോസഫ് ഗ്രൂപ്പിന്റെ സംസ്ഥാന സ്റ്റിയറിങ്‌ കമ്മിറ്റിയംഗം പി കെ രവി ഉൾപ്പെടെ ഭൂരിഭാഗം അംഗങ്ങളും ജോസ് കെ മാണി വിഭാഗത്തിനൊപ്പംനിന്ന് പ്രവർത്തിക്കും. ജില്ലയിലെ വിവിധ മണ്ഡലം പ്രസിഡന്റുമാരുൾപ്പെടെ ജോസ് വിഭാഗത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് പി കെ രവി, ജില്ലാ വൈസ് പ്രസിഡന്റ് കെ ജെ തോമസ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാർടിയുടെ വിവിധ ഭാരവാഹികൾ, യൂത്ത്‌ ഫ്രണ്ട് ജില്ലാ  മണ്ഡലം ഭാരവാഹികൾ, കേരള മത്സ്യതൊഴിലാളി കോൺഗ്രസ്‌ ഭാരവാഹികൾ ഉൾപ്പെടെ ഭൂരിഭാഗവും തങ്ങൾക്കൊപ്പമുണ്ടെന്നും അവർ അവകാശപ്പെട്ടു. യാഥാർഥ കേരള കോൺഗ്രസ് ജോസ് കെ മാണി നയിക്കുന്ന പാർടിയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് രാജി. ചിഹ്നമുൾപ്പെടെയുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പ് കമീഷനും കോടതിയും അനുവദിച്ചതും ജോസ്‌ കെ മാണിക്കാണ്‌.

ഫെബ്രു. മൂന്നിന്‌ പകൽ മൂന്നിന്‌ പാർടി ഓഫീസിലും അഞ്ചിന്‌ കയ്‌പമംഗലം  മണ്ഡലം എസ്എൻ പുരത്ത് നടത്തുന്ന യോഗത്തിലും പാർടി ചെയർമാൻ ജോസ് കെ മാണി മെമ്പർഷിപ്‌ നൽകും. കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി ബേബി നെല്ലിക്കുഴി, അബ്ദുൾ സലാം, ഷാജു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top