KeralaNattuvarthaLatest NewsNews

പൊലീസ് ജീപ്പ് ഇടിച്ച് 4 പേർക്ക് പരിക്ക് ; ആശുപത്രിയിൽ എത്തിക്കാതെ പൊലീസ് മുങ്ങിയതായി പരാതി

മാരായമുട്ടം പൊലീസ് ജീപ്പാണ് ഇടിച്ചത്

നെയ്യാറ്റിൻകര: പൊലീസ് ജീപ്പ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് വിദ്യാർത്ഥി ഉൾപ്പടെ 4 പേർക്കു പരിക്കേറ്റു. മാരായമുട്ടം ശ്യാമളവിലാസത്തിൽ ഹൃദ്യ (36), മകൻ ഗൗതം (14), ശശികല (41), ഓട്ടോ ഡ്രൈവർ മോഹനൻ നായർ (62) എന്നിവർക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ പൊലീസ് ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ലെന്ന് ആക്ഷേപം ഉയരുന്നു. മാരായമുട്ടം പൊലീസ് ജീപ്പാണ് ഇടിച്ചത്.

ശനിയാഴ്ച രാവിലെ പത്തരയോടെ മണലുവിളയിലാണു സംഭവം. ഇവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കാക്കണം എന്ന സ്ഥലത്ത് വിവാഹ വിരുന്നിൽ പങ്കെടുക്കാൻ പോകുന്ന വഴിക്കാണ് അപകടം. എതിർ ദിശയിൽ നിന്നും അമിത വേഗതയിലെത്തിയ പൊലീസ് ജീപ്പ് തങ്ങൾ സഞ്ചരിച്ചിരുന്ന ഓട്ടോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ഹൃദ്യയും ശശികലയും പറയുന്നു.

അതേസമയം ആശുപത്രിയിൽ പോകേണ്ടതില്ലെന്ന് പരുക്കേറ്റവർ തന്നെ പറഞ്ഞതായിട്ടാണ് മാരായമുട്ടം പൊലീസിന്റെ പ്രതികരണം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button