NattuvarthaLatest NewsNews

യുവതിയെ പീഡിപ്പിച്ച 5 പേർ അറസ്റ്റിൽ

കിളിമാനൂർ ; മാനസിക വെല്ലുവിളിയുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കിളിമാനൂർ ഗ്രാമപ്പഞ്ചായത്തിലെ പനപ്പാംകുന്ന് ഈന്തന്നൂർ സ്വദേശികളായ 5 യുവാക്കൾ അറസ്റ്റിൽ ആയിരിക്കുന്നു. ഈന്തന്നൂർ ഇടവിള വീട്ടിൽ രാജേഷ്(25), ഈന്തന്നൂർ കോളനിയിൽ മനു (31), ചരുവിള വീട്ടിൽ അനീഷ്(27), കിഴക്കുംകര വീട്ടിൽ നിഷാന്ത്(24), ചരുവിള പുത്തൻ വീട്ടിൽ അനീഷ്(28) എന്നിവരാണ് അറസ്റ്റിൽ ആയത്. രാജേഷ് ആണ് ആദ്യം പിടിയിലാകുന്നത്. രാജേഷിനെ ചോദ്യം ചെയ്യലിൽ ആണ് മറ്റ് പ്രതികളും പിടിയിലായത് എന്ന് പൊലീസ് പറഞ്ഞു.

കുറെ വർഷങ്ങളായി പ്രതികൾ നിരവധി തവണ യുവതിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കിളിമാനൂർ ഐഎസ്എച്ച്ഒ: കെ.ബി.മനോജ്കുമാർ, എസ്ഐ:ജി.ബിജുകുമാർ, ജെഎസ്ഐ: എം.സരിത, ടി.കെ.ഷാജി, എസ്.റാഫി, സിപിഒമാരായ സോജു, എസ്.ജെ.സുജിത്ത്, വിനീഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button