കൊച്ചി> വാളയാര്‍ കേസിലെ സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് 'ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.പെണ്‍കുട്ടികളുടെ മാതാവാണ് കോടതിയെ സമീപിച്ചത്.സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ആദ്യ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസ് മാത്രമാണ് പരാമര്‍ശിച്ചിട്ടുള്ളതെന്നും ഇളയ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിനെക്കുറിച്ച് പരാമര്‍ശമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ അപാകത ഉണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. കേസന്വേഷണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ ലൈംഗീക പീഡനത്തിനിരയായതിനു ശേഷം ആത്മപത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിയിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് തുടരന്യേഷണത്തിന് വിചാരണ കോടതിയും ഉത്തരവിട്ടു. ജനുവരി 25നാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന്ഉത്തരവിട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..