KeralaLatest NewsNews

ദേശീയ പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കിയ പിണറായി സർക്കാരിന് തിരിച്ചടി

കൊച്ചി : 2019 ജനുവരി 8, 9 തിയതികളിലെ ദേശീയ പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കിയ ഉത്തരവാണ് ഹൈക്കോടതി തടഞ്ഞത്. ആലപ്പുഴ സ്വദേശി ജി.ബാലഗോപാല്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്‍റെ ഉത്തരവ്.

Read Also : കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് കേരളം അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയാണ് 2019 ജനുവരിയില്‍ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ 48 മണിക്കൂര്‍ പണിമുടക്ക് നടത്തിയത്. പണിമുടക്ക് ദിവസങ്ങള്‍ ശമ്പളത്തോടെയുള്ള അവധിയായി കണക്കാക്കി, ജീവനക്കാര്‍ക്ക് ഈ ദിവസങ്ങളിലെ ശമ്പളം നല്‍കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവ് റദ്ദാക്കിയത്.

രണ്ടു മാസത്തിനകം ശമ്പളം തിരിച്ചു പിടിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പണിമുടക്കിയവര്‍ക്ക് ശമ്പളം നല്‍കുന്നത് ഇത്തരം പണിമുടക്കലുകളെ പ്രോല്‍സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button