KeralaLatest NewsNews

കോവിഡ് പരിശോധനയെ സംബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തള്ളി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് രോഗ വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ കോവിഡ് പരിശോധനയെ സംബന്ധിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെ തള്ളി ആരോഗ്യ വകുപ്പ്. ആന്റിജൻ പരിശോധന തന്നെയാണ് ഫലപ്രദമെന്നും പിസിആർ പരിശോധന അധികഭാരമാണെന്നും ആരോഗ്യ വകുപ്പ് പറയുന്നു.

കോവിഡ് അവലോകന റിപ്പോർട്ടിലാണ് ആരോഗ്യ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ആർടിപിസിആർ ടെസ്റ്റ് ചെലവ് കൂടാൻ കാരണമാകും. കോവിഡിൽ നിന്ന് മുക്തി നേടിയാലും 42 ദിവസം വരെ ഫലം പോസിറ്റീവായി തന്നെ കാണിക്കും. ആന്റിജൻ പരിശോധന നടത്തുന്നത് ശാസ്ത്രീയമാണെന്നും ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കി.

പ്രതിദിന പരിശോധന 1 ലക്ഷം ആക്കി ഉയർത്തുമെന്നും 70 ശതമാനം ആർടിപിസിആർ പരിശോധന നടത്താനും മുഖ്യമന്ത്രി അടുത്തിടെ നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ ഒരു ദിവസം സംസ്ഥാനത്ത് നടത്തിയ ആർടിപിസിആർ പരിശോധനകളുടെ ഏറ്റവും ഉയർന്ന കണക്ക് 23,000 മാത്രമാണ് ഉണ്ടായിരുന്നത്. ഇതോടെയാണ് പരിശോധന നിരക്ക് കുറവാണെന്നിരിക്കെ ആന്റിജൻ പരിശോധനയുമായി മുന്നോട്ടുപോകാൻ തന്നെ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button