KeralaLatest NewsNews

ശബരിമല പ്രശ്‌നം ചര്‍ച്ചയാക്കി വോട്ടുപിടിക്കാനുള്ള യുഡിഎഫ് പ്രചാരണം അവഗണിച്ച് സിപിഎം

ചിലകാര്യങ്ങളില്‍ ഉറച്ച തീരുമാനവുമായി സിപിഎം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ ശബരിമല യുവതീപ്രവേശന വിഷയവും സിപിഎമ്മിന്റെ വര്‍ഗീയ പരാമര്‍ശങ്ങളും പ്രചാരണ വിഷയമാക്കാന്‍ യുഡിഎഫ് തീരുമാനിച്ചിരിക്കുകയാണ്. അധികാരത്തിലെത്തിയാല്‍ ശബരിമലയുടെ കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്.

Read Also : തുടര്‍ച്ചയായി രണ്ടു തവണ മത്സരിച്ച്‌ ജയിച്ചവരെ മാറ്റാന്‍ സിപിഎമ്മില്‍ ധാരണ

എന്നാല്‍, ശബരിമല പ്രശ്നം ചര്‍ച്ചയാക്കി വോട്ടുപിടിക്കാനുള്ള യുഡിഎഫ് പ്രചാരണം അവഗണിക്കാനാണ് സിപിഎം തീരുമാനം. ശബരിമല വിഷയം നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ പൊതു ചര്‍ച്ച വേണ്ടെന്ന് നേതൃയോഗം വിലയിരുത്തി.

സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലമാണ് ശബരിമലയില്‍ ഭക്തര്‍ക്കെതിരായ വിധിക്ക് കാരണമെന്നും, പുതുക്കിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാകണമെന്നും യുഡിഎഫ് നേതാക്കള്‍ കഴിഞ്ഞദിവസങ്ങളില്‍ അഭിപ്രായപ്പെട്ടിരുന്നു. സുപ്രീംകോടതി വിധി മറികടക്കാന്‍ ഭക്തര്‍ക്ക് അനുകൂലമായി നിയമനിര്‍മ്മാണം നടത്തണമെന്നും ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ ഉന്നയിക്കുന്നു.

എന്നാല്‍ ശബരിമല വിഷയത്തില്‍ സിപിഎമ്മിനെക്കൊണ്ട് പ്രതികരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. യുഡിഎഫിന്റെ ഈ നീക്കത്തില്‍ വീഴരുതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പൊതു ധാരണയിലെത്തുകയായിരുന്നു. കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതി വിധിക്ക് അനുസരിച്ച് നിലപാട് എടുക്കുമെന്നാണ് സിപിഎം സ്വീകരിച്ചിട്ടുള്ള നയം. അതിനാല്‍ വിഷയത്തില്‍ മറുപടി നല്‍കേണ്ടതില്ല. മുസ്ലിം ലീഗിനെതിരായ വിമര്‍ശനം തുടരാനും സിപിഎം യോഗത്തില്‍ ധാരണയിലെത്തി

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button