Latest NewsUAENewsGulfCrime

മസാജ് സേവനം നല്‍കുന്ന യുവതിയെ പീഡിപ്പിച്ചതായി പരാതി

ദുബൈ: ദുബൈയില്‍ മസാജ് സേവനം നല്‍കുന്ന യുവതിയെ ലൈംഗിക രോഗങ്ങളുള്ള 34കാരന്‍ പീഡിപ്പിച്ചതായി പരാതി നൽകിയിരിക്കുന്നു. 22കാരിയായ യുവതിയുടെ പരാതിയില്‍ ദുബൈ ക്രിമിനല്‍ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 22ന് ദുബൈയിലെ അല്‍ ബര്‍ഷ ഏരിയയിലെ വില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ചൈന സ്വദേശിയായ സന്ദര്‍ശകന്‍ തന്റെ സ്വന്തം രാജ്യക്കാരിയായ യുവതിയെ മസാജ് സേവനത്തിനായി വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. ചൈനീസ് യുവാവും സഹതാമസക്കാരും ചേര്‍ന്ന് വില്ലയില്‍ പാര്‍ട്ടി നടത്തിയെന്നും ഇയാള്‍ മദ്യപിച്ചിരുന്നതായും പരാതിക്കാരിയായ യുവതി പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button