തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി അടുപ്പമുള്ള മുന്‍ ഉപരാഷ്‌ട്രപതി ഹാമിദ് അന്‍സാരിയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയായിരിക്കുന്നത്. രാജ്യത്തെ മുസ്ളിങ്ങൾ സുരക്ഷിതരല്ലെന്ന് ആരോപിക്കുകയാണ് മുൻ ഉപരാഷ്ട്രപതി. രാജ്യത്തെ ക്രമസമാധാനം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇക്കൂട്ടർ നടത്തുന്നതെന്ന വിമർശനം ഉയർന്നു കഴിഞ്ഞു.
Also Read: കേന്ദ്ര ബജറ്റ് 2021: കൊവിഡ് പ്രതിസന്ധിയെ മറികടക്കാനുള്ള പദ്ധതികളുണ്ടാകും
സീ മീഡിയയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. “ഞാന്‍ സുരക്ഷിതനാണ്. എന്നാല്‍ , രാജ്യത്തെ മുസ്ളിങ്ങളെല്ലാം അങ്ങനെയല്ല. മതേതര്വം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അപ്രത്യക്ഷമായിരിക്കുകയാണ്.’- അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന വികാരമുണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
തീവ്ര മുസ്ളീം സംഘടനകളുമായി മുൻ ഉപരാഷ്ട്രപതിക്കുള്ള അടുപ്പവും ചർച്ചയാകുകയാണ്. തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ഹമീദ് അന്സാരിക്ക് അടുപ്പമുണ്ട്. കേരളത്തിൽ ഇവരുടെ വേദികളിൽ ഉപരാഷ്ട്രപതി പങ്കെടുത്തത് വിവാദമായിരുന്നു. രാജ്യത്ത് മതവുമായി ബന്ധപ്പെട്ട് വേർതിരിവ് ഉണ്ടെന്ന് കാണിച്ച് കലഹത്തിനുള്ള സാധ്യതകളാണ് ഇക്കൂട്ടർ ലക്ഷ്യം വെയ്ക്കുന്നതെന്നും സൂചനയുണ്ട്.
Post Your Comments