01 February Monday

മുല്ലപ്പെരിയാറിൽ വൈദ്യുതി പുനസ്ഥാപിച്ചു; കേരളത്തിന്‌ നന്ദി അറിയിച്ച്‌ തമിഴ്‌നാട്‌

വെബ് ഡെസ്‌ക്‌Updated: Monday Feb 1, 2021

ചെന്നൈ > മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വൈദ്യുതി പുനസ്ഥാപിച്ചതില്‍ കേരളത്തിന് നന്ദി അറിയിച്ച് തമിഴ്നാട്. ദീര്‍ഘനാളായുള്ള ആവശ്യമാണ് സാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിക്കുന്നതായും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വൈദ്യുതി പുനസ്ഥാപിക്കുന്നത്.

അണക്കെട്ടിന്‍റെ ഷട്ടറുകൾ ഉയർത്തുന്നതിന്  1980‑ൽ വനപാതയിലൂടെ മുല്ലപെരിയാറിലേയ്‌ക്ക്  വൈദ്യുതി എത്തിച്ചിരുന്നു. വൈദ്യുതി കമ്പി പൊട്ടി വീണ് വന്യമൃഗങ്ങൾ ഷോക്കേറ്റ് ചാകുന്നത് പതിവായതോടെയാണ് 1999‑ൽ വൈദ്യുതി വിച്ഛേദിച്ചത്. 1.65 കോടി മുതൽ മുടക്കി 5.65 കിലോമീറ്റർ ഭൂഗർഭ കേബിൾ സ്ഥാപിച്ചാണ് ഇപ്പോള്‍ വൈദ്യുതി എത്തിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top