KeralaCinemaLatest NewsNews

പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ പി എസ് നിവാസ് അന്തരിച്ചു

കോഴിക്കോട്: ഛായാഗ്രഹകനും സംവിധായകനുമായ പി എസ് നിവാസ് (73) അന്തരിച്ചു. ഒരുമാസത്തിലേറെയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം ഉണ്ടായിരുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകൾക്ക് നിവാസ് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. 1977ൽ മോഹിനിയാട്ടം എന്ന ചിത്രത്തിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു. തമിഴിൽ ഭാരതി രാജയുടെ സിനിമകളുടെ ക്യാമറ ചലിപ്പിച്ചത് നിവാസായിരുന്നു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button