01 February Monday

കളിക്കാം കളംനിറഞ്ഞ്‌; എടപ്പാൾ ഫ്ലഡ് ലൈറ്റ് ഇൻഡോർ സ്‌റ്റേഡിയം നാടിന് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Feb 1, 2021

എടപ്പാൾ സ്റ്റേഡിയം

എടപ്പാള്‍ > നാടിന്റെ കായികസ്വപ്‌നങ്ങൾക്ക് നൂറുവർണങ്ങൾ പകർന്ന് എടപ്പാൾ ഗവ. എച്ച്എസ്എസ് ഫ്ലഡ് ലൈറ്റ്  സ്റ്റേഡിയവും ഇൻഡോർ സ്‌റ്റേഡിയവും  മന്ത്രി ഇ പി ജയരാജൻ ഓൺലൈൻവഴി നാടിന് സമർപ്പിച്ചു.
 
മന്ത്രി കെ ടി ജലീൽ അധ്യക്ഷനായി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 6.82 കോടി രൂപയോളം മുടക്കിയാണ് ഉന്നത നിലവാരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ മിനി സ്റ്റേഡിയവും ഇൻഡോർ സ്‌റ്റേഡിയവും നിര്‍മാണം പൂര്‍ത്തിയാക്കിയത്. എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ 5.87 ഏക്കർ ഭൂമിയിലാണ് മിനിസ്റ്റേഡിയം.  ഫ്ലഡ് ലൈറ്റ്, നാച്വറല്‍ ടർഫ്, ഓട്ടോമാറ്റഡ് സ്പ്രിംഗ്ലർ സിസ്റ്റത്തോടുകൂടിയ ഫിഫ അംഗീകൃത ഇലവൻസ് ഫുട്ബോൾ കോർട്ട്, നാല് ബാഡ്മിന്റൺ കോർട്ടോടുകൂടിയ ഇൻഡോർ സ്‌റ്റേഡിയം എന്നിവക്കുപുറമേ കളിക്കാർക്കുള്ള മുറികൾ, മെഡിക്കൽ റൂം, ഫിസിക്കൽ എഡ്യുക്കേഷൻ റൂം, മീഡിയ റൂം, സ്റ്റോർ റൂം, ലേഡീസ് ആൻഡ് ജെന്റ്‌സ്‌ ടോയ്‌ലറ്റ് റൂം എന്നീ സൗകര്യങ്ങളോടുകൂടിയ അമിനിറ്റി സെന്ററും  ഒരുക്കിയിട്ടുണ്ട്.
 
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി രാമകൃഷ്ണൻ,  പഞ്ചായത്ത് പ്രസിഡന്റുമാരായ‌ കഴുങ്കിൽ മജീദ്,   സി വി സുബൈദ,  സി പി നസീറ,  അസ് ലം തിരുത്തി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി  പി മോഹൻദാസ്, ആരിഫ നാസർ, ഇ അഫ്സൽ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ എ ശ്രീകുമാർ, വട്ടാകുളം പഞ്ചായത്തംഗം യു പി പുരുഷോത്തമൻ, പിടിഎ പ്രസിഡന്റ്‌ റഫീഖ് എടപ്പാൾ എന്നിവർ സംസാരിച്ചു. കായിക യുവജന കാര്യാലയം അഡീഷണൽ ഡയറക്ടർ ബി അജിത്കുമാർ സ്വാഗതവും  എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി സതീശൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top