KeralaLatest NewsNews

പ്രധാനമന്ത്രി അഭിനന്ദിച്ച രാജപ്പന് മോട്ടോര്‍ ഘടിപ്പിച്ച വളളം സമ്മാനമായി നല്‍കാന്‍ ഒരുങ്ങി ബോബി ചെമ്മണ്ണൂര്‍

കുമരകം : കുമരകം മഞ്ചാടിക്കരി സ്വദേശി രാജപ്പന് മോട്ടോര്‍ ഘടിപ്പിച്ച വളളം സമ്മാനമായി നല്‍കാന്‍ ഒരുങ്ങി ബോബി ചെമ്മണ്ണൂര്‍. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയാണ് ബോബി ചെമ്മണ്ണൂര്‍ ഇക്കാര്യം അറിയിച്ചിത്.

Read Also : കേരളത്തിന് ലഭിച്ച സഹായങ്ങൾ എടുത്തുപറഞ്ഞ് മലയാളത്തിൽ ട്വീറ്റുമായി അമിത് ഷാ

ജന്മനാ പോളിയോ ബാധിച്ച്‌ തളര്‍ന്ന കാലുകളുമായി വേമ്പനാട്ട് കായലിലെയും സമീപ ജലാശയങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തോണിയില്‍ ശേഖരിച്ച്‌ ഉപജീവനം നടത്തുകയാണ്. സ്വന്തമായി വള‌ളം പോലുമില്ലാത്ത രാജപ്പന്റെ പ്രവര്‍ത്തിയെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ സംസാരിക്കവെ പ്രധാനമന്ത്രി അഭിമാനപൂര്‍വ്വം പരാമര്‍ശിച്ചിരുന്നു. നാട്ടുകാര്‍ വാങ്ങി നല്‍കിയ വള‌ളത്തിലാണ് ഇപ്പോള്‍ രാജപ്പന്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നത്.

ഓര്‍മ്മവയ്‌ക്കും മുന്‍പേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട, പ്രാഥമിക വിദ്യാഭ്യാസംപോലും ഇല്ലാത്ത രാജപ്പന്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഉപജീവനമാര്‍ഗം കണ്ടെത്തുകയായിരുന്നു. വീട്ടില്‍ ടെലിവിഷന്‍ ഇല്ലാത്തതിനാല്‍ പ്രധാനമന്ത്രിയുടെ അഭിനന്ദനം രാജപ്പന്‍ അറിഞ്ഞിരുന്നില്ല. സുഹൃത്തുക്കള്‍ അടുത്ത വീട്ടില്‍ കൊണ്ടുപോയാണ് വാര്‍ത്ത കാണിച്ചത്. പ്രധാനമന്ത്രിയെ നേരില്‍ കാണണമെന്നതാണ് രാജപ്പന്റെ ഇനിയുള്ള ആഗ്രഹം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button