ന്യൂദല്‍ഹി > "ദ കാരവന്‍' ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍ താല്‍ക്കാലികമായി തടഞ്ഞുവെച്ച് ട്വിറ്റര്‍. നിയമപരമായ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ കാരവന്റെ അക്കൗണ്ട് താത്ക്കാലികമായി തടഞ്ഞുവെച്ചിരിക്കുന്നു എന്നാണ് അക്കൗണ്ട് തുറക്കുമ്പോള്‍ കാണുന്നത്. അക്കൗണ്ട് തടഞ്ഞുവെച്ച കാര്യം അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം കാരവന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ് ആണ് അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെ അറിയിച്ചത്. ട്വിറ്ററിന്റെ നടപടിക്കെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
കിസാൻ ഏകതാ മോർച്ച അടക്കമുള്ള കർഷകസമരത്തെ അനുകൂലിക്കുന്ന ട്വിറ്റർ ഹാൻഡിലുകളും തടഞ്ഞുവച്ചിരിക്കുകയാണ്.
റിപബ്ലിക് ദിനത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് കാരവൻ മാസികയ്‌ക്കും ജീവനക്കാര്‍ക്കുമെതിരെ കേസെടുത്തതിനു പിന്നാലെയാണ് നടപടി. റിപബ്ലിക് ദിനത്തിൽ കര്‍ഷകര്‍ ഡൽഹി നഗരത്തിലേയ്‌ക്ക് നടത്തിയ മാര്‍ച്ചിനിടെ ഐടിഓയ്‌ക്ക് സമീപത്തു വെച്ച് പ്രതിഷേധക്കാർക്കുനേരെ പൊലീസ് അതിക്രമം നടന്നിരുന്നു. ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു യുവകര്‍ഷകൻ മരിക്കുകയും ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..