കേന്ദ്ര സർക്കാർ ഇന്ന് അവതരിപ്പിച്ച ബജറ്റ് ഇന്ത്യയിലെ ജനങ്ങളെയും വിശിഷ്യ പ്രവാസികളെയും സംബന്ധിച്ച് കടുത്ത നിരാശയുണ്ടാക്കുന്നതാണെന്ന് 'ഓർമ' അഭിപ്രായപ്പെട്ടു. അഗോള സാമ്പതിക പ്രതിസന്ധിയുടെയും കോവിഡിന്റെയും ഭാഗമായി തൊഴിൽ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനോ അവരെ സഹായിക്കുന്നതിനോ ഒരു പദ്ധതിയും ബജറ്റിലില്ല.
പെട്രോളിനും ഡീസലിനും സെസ്സ് ഏർപ്പെടുത്തിയത്, ഇൻഷുറൻസ് മേഖലയിലെ വർദ്ധിച്ച വിദേശനിക്ഷേപം, പൊതു മേഘലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം തുടങ്ങി ജനവിരുദ്ധനയങ്ങൾ ആവേശപൂർവ്വം നടപ്പാക്കാനാണ് ബജറ്റിലൂടെ സർക്കാറിന്റെ ശ്രമമെന്ന് ഓർമ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..