ചാവക്കാട് > കോൺഗ്രസ് പ്രവർത്തകന്റെ കാർ തകർത്ത സംഭവത്തിൽ കോൺഗ്രസുകാരൻ അറസ്‌റ്റിലായി. ചാവക്കാട് മണത്തല ബേബി റോഡിലെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തല്ലിത്തകർത്ത കേസിൽ പുത്തൻ കടപ്പുറം കൊട്ടിലിങ്ങൽ ഷാക്കിറി(29)നെയാണ് എസ്എച്ച്ഒ അനിൽ ടി മേപ്പിള്ളി അറസ്റ്റ്‌ചെയ്തത്. ഡിസംബർ 16ന് പുലർച്ചെ രണ്ടിന് കോട്ടപ്പുറത്ത് ഹാഷിമിന്റെ കാറാണ് തകർത്തത്. എസ്ഐമാരായ യു കെ ഷാജഹാൻ, കെ പി ആനന്ദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്ത പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..