01 February Monday

കുവൈത്ത് വിമാനത്താവളത്തില്‍ ജൂണ്‍മുതല്‍ സേവന ഫീസ്

അനസ് യാസിന്‍Updated: Monday Feb 1, 2021

കുവൈത്ത്‌ സിറ്റി> കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജൂൺ ഒന്നുമുതൽ സേവന ഫീസ്. വിമാനത്താവളം വഴി പുറപ്പെടുന്ന യാത്രക്കാർക്ക് മൂന്ന്‌ കുവൈറ്റി ദിനാറും (722 രൂപ) കുവൈത്തിൽ എത്തുന്ന യാത്രക്കാർക്ക് രണ്ട് ദിനാറുമാകും (482 രൂപ) സേവന ഫീസ്‌.

വിമാന ടിക്കറ്റ് നിരക്കിനോടൊപ്പമായിരിക്കും ഇതും ഈടാക്കുക. ഇതിനായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ടിക്കറ്റിങ്‌ ഏജൻസികളുമായി ഏകോപനം നടത്തും. സ്വദേശികൾക്കും വിദേശികൾക്കും ഫീസ് ബാധകമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top