Latest NewsNewsIndia

ബിജെപി എംഎൽഎയ്ക്കും കുടുംബത്തിനും പാകിസ്താനിൽ നിന്നും വധ ഭീഷണി

ലക്‌നൗ : ഉത്തർപ്രദേശിൽ ബിജെപി എംഎൽഎയ്ക്കും കുടുംബത്തിനും പാകിസ്താനിൽ നിന്നും വധ ഭീഷണി. ഗ്രേറ്റർ നോയിഡയിലെ എംഎൽഎയായ തേജ്പാൽ നാഗറിനാണ് പാകിസ്താനിൽ നിന്നും ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ എംഎൽഎ പോലീസിൽ പരാതി നൽകി.

Read Also : പ്രധാനമന്ത്രി അഭിനന്ദിച്ച രാജപ്പന് മോട്ടോര്‍ ഘടിപ്പിച്ച വളളം സമ്മാനമായി നല്‍കാന്‍ ഒരുങ്ങി ബോബി ചെമ്മണ്ണൂര്‍

വാട്‌സ് ആപ്പ് വഴിയാണ് എംഎൽഎയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും, ഇല്ലെങ്കിൽ എംഎൽഎയെയും കുടുംബത്തെയും വകവരുത്തുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സന്ദേശം പാകിസ്താനിൽ നിന്നുള്ളതാണെന്ന് വ്യക്തമായത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button